Connect with us

Uae

മര്‍കസ്‌ ഗ്രാന്റ്‌ അലുംനെ മീറ്റ്‌ ജനുവരി 11ന്‌

Published

|

Last Updated

ദുബൈ: മര്‍കസ്‌ ഗ്രാന്റ്‌ അലുംനെ യു എ ഇ സംഗമം “റിട്ട് റൈസ് 2019” ജനുവരി 11 വെള്ളിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകീട്ട്‌ ആറ്‌  വരെ അജ്‌മാന്‍ വുഡ്‌ലം പാര്‍ക്ക്‌ സ്‌കൂളില്‍ നടത്താന്‍ തീരുമാനിച്ചതായി മര്‍കസ്‌ അലുംനെ ഭാരവാഹികള്‍ അറിയിച്ചു.

യു എ ഇയിലെ ഏറ്റവും വലിയ അലുംനെ കൂട്ടായ്‌മകളിലൊന്നായ കാരന്തൂര്‍ മര്‍കസ്‌ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂട്ടായ്‌മയായ മര്‍കസ്‌ അലുംനെ സംഘടിപ്പിക്കുന്ന ഈ സംഗമത്തിന്റെ ഭാഗമായി ലൈറ്റ് ഓഫ്‌ ഖുർആൻ, വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളായിരുന്നവർ സ്ഥാപനാടിസ്ഥാനത്തിൽ ഒരുമിക്കുന്ന ബാക്ക് ടു കാമ്പസ്, വ്യത്യസ്‌ത കലാ-കായിക മത്സരങ്ങള്‍, വേൾഡ് ഓഫ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്റ് , ഗുരുമുഖം, ഫാമിലി മീറ്റ്, ഹാപ്പി കിഡ് തുടങ്ങിയ പരിപാടികളും നടക്കും. മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം അധ്യാപകരായിരുന്ന അബ്ദുല്‍ഖാദിര്‍, അബ്ദുല്ല, വാക്കത്ത്‌ അബ്ദുല്‍ലത്വീഫ്‌ മുസ്ലിയാർ തുടങ്ങിയവരുടെയും മർകസ് കേന്ദ്ര നേതാക്കളുടെയും മറ്റു
പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യമുണ്ടാവും. സംഗമത്തിന്റെ പ്രചരണാര്‍ത്ഥം വിവിധ എമിറേറ്റുകളില്‍ പ്രോഗ്രാമുകള്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി സബ്‌ കമ്മിറ്റികള്‍ രൂപവത്‌കരിച്ചു പ്രവർത്തിച്ചു വരുന്നു. ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ നാഷനൽ പ്രസിഡന്റ് സലാം കോളിക്കൽ അധ്യക്ഷത വഹിച്ചു. ഫൈസല്‍ കല്‍പ്പക, അബ്ദുര്‍റഹീം വെങ്കിടങ്ങ്‌, പി കെ മുഹമ്മദ്‌ മാസ്റ്റർ, മുഹമ്മദ് അലി പരപ്പൻ പൊയിൽ, മുനീർ പാണ്ഡ്യാല, സലീം ആർ ഇസി, ജബ്ബാർ ഒറ്റപ്പിലാവ്, ത്വയ്യിബ്‌ ഷിറിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest