Alappuzha
കിടപ്പുമുറിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

മണ്ണഞ്ചേരി: കിടപ്പുമുറിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അമ്മയുടെ നിലവിളി കേട്ട് ഉറക്കമെഴുന്നേറ്റ മക്കള്‍ നോക്കി നില്‍ക്കെയാണ് സംഭവം. തടയാന്‍ ശ്രമിച്ച മകന്റെ വിരലിന് പരുക്കേറ്റു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡില്‍ ഐ ടി സി കലവൂര്‍ കോളനിയില്‍ ദേവികൃഷ്ണ(ബേബി-31) യാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രകാശനെ(38) മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു നാടിനെ നടുക്കിയ സംഭവം. കൃത്യം നടത്തിയശേഷം പ്രകാശന്‍ സമീപവാസിയായ സഹോദരന്റെ വീട്ടില്‍ മക്കളെയും കൂട്ടിച്ചെന്ന് വിവരമറിയിക്കുകയായിരുന്നു. ഇയാളാണ് പോലീസിനെ അറിയിച്ചത്. കഴുത്തില്‍ ഇടതുഭാഗത്തായി ആഴത്തിലുള്ള മുറിവാണ് മൃതദേഹത്തില്‍ കാണപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രകാശന്റെ അമ്മ അമ്മിണി സംഭവസമയം അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു. പ്രകാശന്റെ അമ്മാവന്റെ മകളാണ് മരിച്ച ദേവികൃഷ്ണ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ ദേവികൃഷ്ണയെ പതിനാല് വര്‍ഷം മുന്‍പ് ഇയാള്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. മണ്ണഞ്ചേരിയിലെ സി പി എം നേതാവ് രാജപ്പനെ വധിച്ച കേസിലെ പ്രതിയായിരുന്നു പ്രകാശന്‍.
വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മേല്‍ നടപടികള്‍ക്കുശേഷം മൃതദേഹം പത്തനംതിട്ടയിലെ വീട്ടിലേക്ക് കൊണ്ടുപോയി. കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ പാര്‍വതി(13), പ്രണവ്(11) എന്നിവരാണ് മക്കള്‍. വിജയമ്മയാണ് ദേവികൃഷ്ണയുടെ മാതാവ്. വിജു, മുത്ത് എന്നിവര്‍ സഹോദരങ്ങളാണ്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.