നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 21 മരണം

Posted on: December 22, 2018 9:20 am | Last updated: December 22, 2018 at 10:32 am

കാട്മണ്ഡു: നേപ്പാളില്‍ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഘൊരാഹയിലേക്ക് പോവുകയായിരുന്ന ബസ് പര്‍വ്വത പ്രദേശങ്ങളിലൂടെയുള്ള ഹൈവേയില്‍നിന്നു തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. 700 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്. 16 മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണ സെന്‍ ചക്ക് പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടത്. ഫീല്‍ഡ് ട്രിപ്പിന്റെ ഭാഗമായി ഡാങ്ങിലെ ഫാം സന്ദര്‍ശിച്ച് തിരികെ മടങ്ങവെയാണ് അപകടം. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.