ഹനുമാന്‍ മുസ്‌ലിമായിരുന്നുവെന്ന വിചിത്ര വാദവുമായി ബി ജെ പി എം എല്‍ എ

Posted on: December 20, 2018 6:52 pm | Last updated: December 20, 2018 at 9:39 pm

ലക്‌നൗ: ഹനുമാന്‍ മുസ്‌ലിമായിരുന്നു എന്ന പുതിയ കണ്ടുപിടിത്തവുമായി ബി ജെ പി എം എല്‍ എ. മുസ് ലിങ്ങള്‍ക്ക് ഇടയിലാണ് ഹനുമാനോടു സാദൃശ്യമുള്ള പേരുകള്‍ കൂടുതലായുള്ളത് എന്നതാണ് യു പിയിലെ ബി ജെ പി എം എല്‍ എ. ബുക്കല്‍ നവാബ് ഇതിനു നല്‍കിയിരിക്കുന്ന ന്യായീകരണം.

റഹ്മാന്‍, ഫര്‍മാന്‍, കുര്‍ബാന്‍ എന്നീ മുസ്‌ലിം പേരുകള്‍ക്കു ഹനുമാനുമായി സാദൃശ്യമുണ്ടെന്നാണ് നവാബിന്റെ ഏറെ വിചിത്രമായ വാദം. ഹനുമാനില്ലായിരുന്നുവെങ്കില്‍ ഈ പേരുകളും ഉണ്ടാവില്ലെന്നു വരെ ബി ജെ പി എം എല്‍ എ പറഞ്ഞുകളഞ്ഞു.

ഹനുമാന്‍ ദളിതനായിരുന്നുവെന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് പുതിയതിനു തിരികൊളുത്തി പാര്‍ട്ടി എം എല്‍ എ രംഗത്തെത്തിയത്.