ബിഹാറില്‍ പ്രതിപക്ഷ കക്ഷികളുടെ മഹാ സഖ്യം

Posted on: December 20, 2018 5:21 pm | Last updated: December 20, 2018 at 8:09 pm

ന്യൂഡല്‍ഹി: ബിഹാറില്‍ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന മഹാ സഖ്യത്തിനു രൂപം കൊടുത്തു. എന്‍ ഡി എയില്‍ നിന്ന് രാജിവെച്ച മുന്‍കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിയായ ആര്‍ എല്‍ എസ് പിയും കഴിഞ്ഞ ദിവസം യു പി എയുടെ ഭാഗമായിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കോണ്‍ഗ്രസ്, ആര്‍ ജെ ഡി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ എല്‍ എസ് പി എന്നീ കക്ഷികളാണ് സഖ്യത്തിലുള്ളത്. സഖ്യ പ്രഖ്യാപനം നടക്കുന്നതിനു മുമ്പ് കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കുശ്വാഹ ചര്‍ച്ച നടത്തിയിരുന്നു.