കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം; റമ്പാനെ തടഞ്ഞു

Posted on: December 20, 2018 12:30 pm | Last updated: December 20, 2018 at 5:22 pm

കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. ഹൈക്കോടതി വിധി അനുസരിച്ച് പ്രാര്‍ത്ഥന്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ പോലീസ് എത്തിയപ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്. സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ റമ്പാനെ പ്രവേശിപ്പിക്കാതെ പ്രതിഷേധം തുടര്‍ന്നു.

തുടര്‍ന്ന് 20ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് ഓര്‍ത്തഡോക്‌സ് റമ്പാനെ പോലീസ് പള്ളിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ഭയന്ന് മടങ്ങിപ്പോകില്ലെന്നും തിരികെ കൊണ്ടുവരുമെന്ന ഉറപ്പിലാണ് തന്നെ പള്ളിയില്‍ നിന്ന് മാറ്റിയതെന്നും റമ്പാന്‍ തോമസ് പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.