Connect with us

Gulf

ലെവി റദ്ദാക്കില്ല: സഊദി ധനമന്ത്രി

Published

|

Last Updated

ദമ്മാം: വിദേശികളുടെയും അവരുടെ ആശ്രിതരുടേയും മേല്‍ ഏര്‍പ്പെടുത്തിയ ലെവി റദ്ദു ചെയ്യാന്‍ ഉദ്ദേശമില്ലന്ന് സഊദി ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍ വ്യക്തമാക്കി. രാജ്യത്തെ ഊര്‍ജ ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ വില വര്‍ധിപ്പിക്കാനും ഉദ്ദേശിക്കുന്നില്ല.
ആഗോളതലത്തില്‍ എണ്ണക്കുണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് സര്‍ക്കാറിനു വരുമാനം വര്‍ധിച്ചത് കാരണം വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി കുറക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്ന പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍.

അതേസമയം, പത്ത് ദിവസം കഴിയുന്നതോടെ ദിവസം 20 റിയാലും മാസം 600 റിയാലും വര്‍ഷത്തില്‍ 7200 റിയാലുമായി വിദേശികളുടെ മേലിലുള്ള ലെവി സംഖ്യ ഉയരും. 2020 20.6 റിയാലും മാസത്തില്‍ 800 റിയാലായും വര്‍ഷത്തില്‍ 9600 റിയാലായും ലെവി സംഖ്യ ഉയരും. ലെവി സംഖ്യ ഉയരുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Latest