വേങ്ങരയുടെ മാഗോസ്റ്റിന്‍ സ്വലാത്ത് നഗറില്‍ തണലേകും

Posted on: December 20, 2018 10:21 am | Last updated: December 20, 2018 at 10:21 am

വേങ്ങര: മഅ്ദിന്‍ വൈസനീയത്തിന്റെ ഓര്‍മക്കായി വേങ്ങരയുടെ മാഗോസ്റ്റിന്‍ മരം സ്വലാത്ത് നഗറില്‍ തണല്‍ വിരിക്കും. വേങ്ങര ഡിവിഷന്‍ എസ് എസ് എഫാണ് മഅ്ദിന്‍ ക്യാമ്പസില്‍ സ്‌നേഹേ മരം നട്ടുവളര്‍ത്തുന്നത്. മരം പന്തലിക്കും വരെ പരിപാലിന ചുമതലയും ഡിവിഷന്‍ എസ് എസ് എഫ് ഏറ്റെടുത്തിട്ടുണ്ട്.

വേങ്ങരയില്‍ നടന്ന വൈസനീയാരവം സ്വീകരണ സമ്മേളനത്തില്‍ സാഹിത്യകാരന്‍ കെ പി രാമനുണ്ണി മാംഗോസ്റ്റ് തൈ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിക്ക് കൈമാറി. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഫലവൃക്ഷമാണ് മാഗോസ്റ്റിന്‍.