Connect with us

Sports

ഇറാന്‍ തയ്യാറായി, ഇന്ത്യ നോ പറഞ്ഞു !

Published

|

Last Updated

2015 ഏഷ്യാ കപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യ ഇടവേളക്ക് ശേഷം ഏഷ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തയ്യാറെടുക്കുകയാണ്. രണ്ടാഴ്ചത്തെ അവസാന വട്ട പരിശീലനത്തിനായി ടീം അബുദാബിയിലേക്ക് പോവുകയാണ്. കുറച്ച് പരിശീലന മത്സരങ്ങളും അവിടെ കളിക്കാനുണ്ട്.

എന്നാല്‍, വേണ്ടത്ര പരിശീലന മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ കോച്ച് തയ്യാറാകുന്നില്ലെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്. ഇതേ കുറിച്ച് മാധ്യമങ്ങള്‍ക്ക് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ നല്‍കിയ മറുപടി ഇതാണ്: ശരിയാണ്, പരിശീലന മത്സരങ്ങള്‍ കൂടുതലായി കളിക്കുന്നില്ല. എന്നാല്‍, ഏറ്റവും മികച്ച ടീമുകളുമായി കളിക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി വിശ്രമമില്ലാതെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് നല്ലതല്ല.

ഇറാന്‍ കോച്ച് കാര്‍ലോസ് ക്വുറോസ് എന്നെ വിളിച്ചിരുന്നു. ഇന്ത്യയുമായി പരിശീലന മത്സരം കളിക്കാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പക്ഷേ, അത് വേണ്ടെന്ന് വെക്കുകയായിരുന്നു ഞാന്‍. ഡിസംബര്‍ മുപ്പതായിരുന്നു ക്വുറോസ്‌കണ്ട ദിവസം. ഡിസംബര്‍ 27നും 30നും നമുക്ക് പരിശീലന മത്സരമുണ്ട്. അതുകൊണ്ട് തന്നെ ഇറാന്റെ ക്ഷണംസ്വീകരിക്കാന്‍ നിര്‍വാഹമില്ല. ജോര്‍ദാന്‍, ഒമാന്‍ എന്നിങ്ങനെ ശക്തരായ ടീമുകള്‍ക്കെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. പറ്റിയാല്‍ ടൂര്‍ണമെന്റിന് തൊട്ടു മുമ്പ് സിറിയയുമായി കളിച്ചേക്കും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത് തന്നെ ഇന്ത്യയുടെ വലിയ നേട്ടമാണ്. മ്യാന്‍മറുമായി 22ന് സമനിലയായിട്ടാണ് ഇന്ത്യ യോഗ്യത സമ്പാദിച്ചത്. അതൊരു വലിയ മുഹൂര്‍ത്തമായിരുന്നു. ടീമിലെ ഓരോ അംഗത്തെ കുറിച്ച് അഭിമാനം തോന്നിയ നിമിഷം ഇംഗ്ലീഷ് പരിശീലകന്‍ പറഞ്ഞു.

Latest