ഒബിസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Posted on: December 19, 2018 3:07 pm | Last updated: December 19, 2018 at 3:08 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി സമുദായത്തില്‍പ്പെട്ട, കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2018-19 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: http://www.bcdd.kerala.gov.in
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 15-01-2019