ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 7എ വിക്ഷേപിച്ചു

Posted on: December 19, 2018 4:44 pm | Last updated: December 19, 2018 at 7:11 pm

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 7എ ഭ്രമണപഥത്തിലേക്ക് കുതിച്ചുയര്‍ന്നു.
വൈകിട്ട് 4.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം.

ജി എസ് എല്‍ വി എഫ്-11 റോക്കറ്റാണ് 2,250 കിലോഗ്രാം ഭാരം വരുന്ന ഉപഗ്രഹവുമായി ഭ്രമണപഥത്തിലേക്കുയര്‍ന്നത്.
എട്ടു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ജി എസ് എല്‍ വി ശ്രേണിയിലെ 13 ാം വിക്ഷേപണ വാഹനമായ ജി എസ് എല്‍ വി എഫ്-11 മൂന്നു ഘട്ടമായി പ്രവര്‍ത്തിപ്പിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക. 200 കോടി രൂപയാണ് ഉപഗ്രഹ നിര്‍മാണത്തിനു ചെലവായത്.