മെക്‌സിക്കോയില്‍ വന്‍ തീപ്പിടുത്തം; പത്ത് പേര്‍ക്ക് പൊള്ളലേറ്റു

Posted on: December 19, 2018 9:34 am | Last updated: December 19, 2018 at 10:53 am

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ടൊലൂക്ക നഗരത്തിലെ സംഭരണ ശാലക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ പത്തിലേറെപ്പേര്‍ക്ക് പൊള്ളലേറ്റു. എന്നാല്‍ ആരുേടയും നില ഗുരുതരമല്ല.

തീ വ്യാപിച്ചതോടെ നഗരം പുകകൊണ്ട് നിറഞ്ഞിരിക്കുകയാണ്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.