Connect with us

Ongoing News

ഐ പി എല്‍ താര ലേലം; പുതുമുഖ താരം വരുണ്‍ ചക്രവര്‍ത്തിക്ക് എട്ടു കോടി 40 ലക്ഷം

Published

|

Last Updated

ജയ്പൂര്‍: ഐ പി എല്‍ താര ലേലത്തില്‍ പുതുമുഖ ഇന്ത്യന്‍ താരത്തിന്റെ വില എട്ടു കോടി 40 ലക്ഷം. വരുണ്‍ ചക്രവര്‍ത്തിയെയാണ് ഇത്രയും തുകക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപക്കു തങ്ങളുടെ ഭാഗമാക്കിയ ഇന്ത്യന്‍ താരം  ജയദേവ് ഉനദ്കട്ടിന് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വിലയിട്ടതും
എട്ടു കോടി നാല്‍പതു ലക്ഷമാണ്. സീസണില്‍ മോശം പ്രകടനമാണ് ഉനദ്ഘട്ട് നടത്തിയത്.

ഇംഗ്ലണ്ടിന്റെ സാം കറനെ ഏഴു കോടിക്കും ബൗളര്‍ മുഹമ്മദ് ഷമിയെ നാലു കോടിക്കും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ (അഞ്ചു കോടി-ഡല്‍ഹി കാപ്പിറ്റല്‍സ്), കാര്‍ലോസ് ബ്രാത് വെയ്റ്റ് (അഞ്ചു കോടി-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഹനുമ വിഹാരി (രണ്ടു കോടി-ഡല്‍ഹി), ഹെറ്റ്‌മെയര്‍ (നാലുകോടി 20 ലക്ഷം-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ജോണി ബെയര്‍സ്‌റ്റോ (രണ്ടു കോടി 20 ലക്ഷം-സണ്‍റൈസേഴ്‌സ്), നിക്കോളാസ് പൂരന്‍ (നാലു കോടി 20 ലക്ഷം-കിംഗ്‌സ് ഇലവന്‍), വൃദ്ധിമാന്‍ സാഹ (ഒരുകോടി 20 ലക്ഷം-സണ്‍ റൈസേഴ്‌സ്) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

യുവരാജ് സിംഗിനെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ല. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന വിലയായ ഒരുകോടി രൂപക്ക് മുംബൈയാണ് യുവിയെ ഏറ്റെടുത്തത്.

Latest