യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടെന്ന് മന്ത്രി എം എം മണി

Posted on: December 18, 2018 8:17 pm | Last updated: December 18, 2018 at 8:17 pm

കൊച്ചി: യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടെന്ന് വാദവുമായി വൈദ്യുതി വകുപ്പു മന്ത്രി എം എം മണി. യുവതികള്‍ അവിടെ പോയിട്ടില്ലെന്നാണോ കരുതിയിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെ മന്ത്രി ചോദിച്ചു. യുവതികള്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ആരാധന നിര്‍വഹിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടുണ്ടോയെന്നും നിങ്ങള്‍ ഏതു ലോകത്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനുള്ള കെല്‍പ്പു ഞങ്ങള്‍ക്കുണ്ട്. ആരും തടയാന്‍ വരില്ല. എന്നാല്‍ അതു ഞങ്ങളുടെ പരിപാടിയല്ല. പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കും-മന്ത്രി വ്യക്തമാക്കി. ഇതെല്ലാം ഔദ്യോഗിക നിലപാടാണോ എന്നു ചോദിച്ചപ്പോള്‍ പിന്നല്ലാതെ എന്നായിരുന്നു മറുപടി.