Connect with us

Kerala

വീണ്ടും പണികിട്ടി; രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Published

|

Last Updated

കോട്ടയം: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. പമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസിനെ തടഞ്ഞ കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായത്.

പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നായിരുന്നു അറസ്റ്റ്. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്ത രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്. പമ്പ പോലീസ് സ്‌റ്റേഷനില്‍ വന്ന് ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചതിനാലാണ് പോലീസ് രാഹുലിനെിരെ കോടതിയെ സമീപിച്ചത്. അതേസമയം, പോലീസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

Latest