കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ്

Posted on: December 17, 2018 6:32 pm | Last updated: December 18, 2018 at 10:25 am

ഭോപാല്‍: കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്ന് അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടു മണിക്കൂറുകള്‍ക്കകം
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ടുള്ള ഫയലില്‍ അദ്ദേഹം ഒപ്പിട്ടു.

ദേശസാത്കൃത, സഹകരണ ബേങ്കുകളിലെ രണ്ടു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം മുന്‍നിര്‍ത്തിയാണ് ഇതുസംബന്ധിച്ച തീരുമാനത്തില്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് ഞൊടിയിടയില്‍ മുഖ്യമന്ത്രി ഒപ്പു വെച്ചത്. മാര്‍ച്ച് 31നു മുമ്പ് തന്നെ ഇതു പ്രാവര്‍ത്തികമാക്കും.