വനിതാ മതില്‍: മഞ്ജു വാര്യരുടെ പിന്‍മാറ്റം ബാധിക്കില്ല; ലക്ഷ്യമിടുന്നത് ഗിന്നസ് റെക്കോഡ് : മന്ത്രി എംഎം മണി

Posted on: December 17, 2018 1:58 pm | Last updated: December 17, 2018 at 3:38 pm

മലപ്പുറം: നടി മഞ്ജു വാര്യരുടെ പിന്‍മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് മന്ത്രി എംഎം മണി. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. വനിത മതിലിലൂടെ ഗിന്നസ് റെക്കോഡ് ലക്ഷ്യമിടുന്നുണ്ട്.മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങിനെ നിര്‍മിക്കുമെന്ന് കാണിച്ചുതരാമെന്നും എംഎം മണി പറഞ്ഞു.

വനിതാ മതിലിന് നേരത്തെ പിന്തുണ പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ പിന്നീട് ഇതില്‍നിന്നും പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം കൈവന്നതിനാല്‍ താന്‍ പിന്‍മാറുകയാണെന്ന് മഞ്ജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.