Connect with us

First Gear

ഹോണ്ട കാറുകള്‍ക്കും ജനുവരിയില്‍ വില വര്‍ധിക്കും

Published

|

Last Updated

ഹോണ്ട കാറുകള്‍ക്ക് ജനുവരിയില്‍ വില വര്‍ധിക്കും. ഹോണ്ടയുടെ എല്ലാ വിഭാഗത്തില്‍ പെട്ട കാറുകളുടെയും വില ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചു. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഫോര്‍ഡ്, റെനോള്‍ട്ട്, നിസ്സാന്‍, ടൊയോട്ട, ബിഎംഡബ്ല്യൂ തുടങ്ങിയ കമ്പനികളും വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോണ്ട കാറുകളുടെ വില വര്‍ധന എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കാര്‍ നിര്‍മാണത്തിന്റെ ചിലവ് നാല് ശതമാനം വര്‍ധിച്ചതായി കമ്പനി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹോണ്ടയുടെ ഏഴ് മോഡലുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. ബ്രിയോ, ജാസ്, അമേസ്, സിറ്റി, ബിആര്‍വി, സിആര്‍വി, അക്കോര്‍ഡ് ഹൈബ്രിഡ് എന്നിവയാണ് ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍. ജനുവരിയീല്‍ സിവികിന്റെ പുതിയ പതിപ്പും വിപണിയിലെത്തുന്നുണ്ട്.

Latest