ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ സര്‍ഗ്ഗ സംഗമം ; സീക്കോ സെക്ടര്‍ ജേതാക്കള്‍

Posted on: December 16, 2018 8:01 pm | Last updated: December 16, 2018 at 8:01 pm

ദമ്മാം : ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ സര്‍ഗ്ഗ സംഗമം 2018 ല്‍ സീക്കോ സെക്ടര്‍ ജേതാക്കളായി.ആല്‍ബാദിയ സെക്ടര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി . ബുര്‍ദ ആലാപനം, സംഘഗാനം , മദ്ഹ് ഗാനം , കവിതാ രചന ,ഡോക്യൂമെന്ററി , ഡിജിസ്റ്റല്‍ പോസ്റ്റര്‍ ഡിസൈനിങ്ങ് , പ്രബന്ധം, തുടങ്ങി എട്ടോളം ഇനങ്ങളില്‍ നൂറില്‍ അധികം മത്സരാര്‍ഥികള്‍ മാറ്റുരച്ചു .

ദമ്മാം അല്‍അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ഗ്ഗസംഗമത്തില്‍ നജ്മ ഹജ്ജ് ഉംറ ഓവറോള്‍ ട്രോഫി, അലി മുസ്ല്യാര്‍ വയനാട് റണ്ണര്‍ അപ്പ് ട്രോഫി എന്നിവ ഐസിഎഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് അഹ്‌സനി , അഷ്‌റഫ് പട്ടുവം എന്നിവര്‍ സമ്മാനിച്ചു. സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ കൊന്നാര അബ്ദുല്‍ സമദ് മുസ്ല്യാര്‍ , ശരീഫ് സഖാഫി , നാസര്‍ മസ്താന്‍മുക്ക് , ശറഫുദ്ധീന്‍ പുളിഞ്ഞാല്‍ , ശംസുദ്ധീന്‍ സഅദി, ഹാരിസ് ജൗഹരി,റാഷിദ് കോഴിക്കോട് ,നാസര്‍ കുറക്കോട് എന്നിവര്‍ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന സമ്മേളനം അബ്ദുല്‍ സമദ് മുസ്ല്യാരുടെ അധ്യക്ഷതയില്‍ അസൈനാര്‍ മുസ്ല്യാര്‍ ഉദ്്ഘാടനം ചെയ്തു .ബഷീര്‍ ബുഖാരി ,അബ്ദുല്‍ ബാരി നദ്‌വി ,സിറാജ് വേങ്ങര, ഹംസ ഏളാട് , മുനീര്‍ തോട്ടട എന്നിവര്‍ ആശംസകള്‍ നേര്‍ന്നു , മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ത്ഥന നടത്തി .മുഹമ്മദ് റഫീഖ് വയനാട് സ്വാഗതവും അബ്ദുല്ല വിളയില്‍ നന്ദിയും പറഞ്ഞു