കര്‍ണാടകയിലെ പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് തൊഴിലാളികള്‍ മരിച്ചു

Posted on: December 16, 2018 3:23 pm | Last updated: December 16, 2018 at 5:19 pm

ബെംഗളൂരു: കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മുധോളിലെ നിരണി പഞ്ചസാര ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.