Connect with us

Ongoing News

ഗോകുലത്തെ സമനിലയില്‍ പിടിച്ച് റിയല്‍ കശ്മീര്‍ 1-1

Published

|

Last Updated

കോഴിക്കോട്: കൈയാങ്കളിക്ക് ശേഷം നടന്ന കളിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ഐ ലീഗില്‍ റിയല്‍ കശ്മീര്‍ എഫ്‌സി ഗോകുലം കേരളയെ സമനിലയില്‍ തളച്ചു. സ്‌കോര്‍: 1-1. ഒന്നാം പകുതിയില്‍ മുന്നിലെത്തിയ ഗോകുലത്തെ രണ്ടാം പകുതിയില്‍ ഗോള്‍ മടക്കിയാണ് കശ്മീര്‍ സമനില പിടിച്ചത്.

21ാം മിനുട്ടില്‍ പ്രിതം സിംഗാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. 61ാം മിനുട്ടില്‍ ഗോകുലം പ്രതിരോധത്തെയും ഗോളിലേയും മറികടന്ന് സുചന്ദ്ര സിംഗ് നേടിയ ഗോളില്‍ കശ്മീര്‍ സമനില നേടുകയായിരുന്നു.

സമനിലയോടെ റിയല്‍ കശ്മീര്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. എട്ട് കളികളില്‍ രണ്ട് ജയവും നാല് സമനിലകളുമായി പത്ത് പോയിന്റുള്ള ഗോകുലം ആറാം സ്ഥാനത്താണ്. എഴ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച് 17 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാമത്.