Connect with us

National

അമിതാവ് ഘോഷിന് ജ്ഞാനപീഠ പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡ്.

1956 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമിതാവ് ഘോഷിന്റെ സാഹിത്യ സംഭാവനകള്‍ മുന്‍നിര്‍ത്തി രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ദി സര്‍ക്കിള്‍ ഓഫ് റീസണ്‍, ദി ഷാഡോ ലൈന്‍സ്, ദി കല്‍ക്കട്ട ക്രോമസോം, സീ ഓഫ് പോപ്പീസ്, ദി ഗ്ലാസ് പാലസ്, ദി ഹംഗ്‌റി ടൈഡ്, റിവര്‍ ഓഫ് സ്‌മോക്, ഫ്‌ളഡ് ഓഫ് ഫയര്‍, ഇന്‍ ആന്‍ഡ് ആന്റീക് ലാന്‍ഡ് എന്നിവ ഘോഷിന്റെ പ്രശസ്ത കൃതികളില്‍ ചിലതാണ്.

1965ല്‍ ആദ്യമായി ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് മലയാളത്തിലെ മഹാകവി ജി ശങ്കരക്കുറുപ്പിനാണ്. പിന്നീട് എസ് കെ പൊറ്റെക്കാട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം ടി വാസുദേവന്‍ നായര്‍ (1995), ഒ എന്‍ വി (2007) എന്നിവരും മലയാളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹരായി. ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിക്കാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്.

Latest