രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍

Posted on: December 13, 2018 7:10 pm | Last updated: December 13, 2018 at 9:01 pm

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍
മലയാളത്തിന് പുരസ്‌കാര തിളക്കം. ഇ മ യൗ എന്നി സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം നേടിയപ്പോള്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരത്തിന് സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ അര്‍ഹമായി.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരവും ഇ മ യൗവിനു ലഭിച്ചു. ഇറാനിയന്‍ ചിത്രം ഡാര്‍ക്ക് റൂമിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം.
ഹിന്ദി സംവിധായിക അനാമിക ഹസ്‌കര്‍ നവാഗത സംവിധായകനുള്ള രജത ചകോരം (ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്) സ്വന്തമാക്കി. ഈ സിനിമയുടെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹിയും ബിയാട്രിസ് സഗ്‌നറുടെ ദി സൈലന്‍സും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് അമിതാഭ് ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്‍ഡ് ഐ നേടി. വിനു കോലിച്ചാലിന്റെ ബിലാത്തിക്കുഴലിന് പ്രത്യേക പരാമര്‍ശമുണ്ട്.