Kerala
ഹജ്ജ് 2019: അപേക്ഷാ തീയതി 19 വരെ നീട്ടി

കോഴിക്കോട്: അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക് സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 19 വരെ നീട്ടി. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ആവശ്യമായ എല്ലാ രേഖകളുടെയും കോപ്പികള്‍ സഹിതം എക്‌സിക്യൂട്ടീവ് ഓഫീസ്സര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ., മലപ്പുറം, 673 647 എന്ന വിലാസത്തില്‍ ഡിസംബര്‍ 19ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം രജിസ്‌ട്രേഡ് തപാലിലോ/സ്പീഡ് പോസ്റ്റിലോ/ കൊറിയര്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
70 വയസ്സ് വിഭാഗത്തിലുള്ളവര്‍ അപേക്ഷയും ഒര്‍ജിനല്‍ പാസ്‌പോര്‍ട്ടും നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.
ഇതുവരെ ഹജ്ജ് 2019ന് 41571 അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ ലഭിച്ചു. ഇതില്‍ 70 വയസ്സ് വിഭാത്തില്‍ 1141 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 1866 പേരും അപേക്ഷിട്ടുണ്ട്.