Gulf
അബുദാബി പോലീസ് ഒട്ടക പട്രോളിംഗ് ആരംഭിച്ചു

അബുദാബി : പട്രോളിംഗിനായി അബുദാബിയില്‍ ഒട്ടകങ്ങളെ ഉപയോഗിച്ച് തുടങ്ങിയതായി അബുദാബി പോലീസ് അറിയിച്ചു. പോലീസ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലാണ് പോലീസ് ഒട്ടകങ്ങളെ ഉപയോഗിക്കുന്നത്. െ്രെകം സെക്യൂരിറ്റി സെക്ടറില്‍ പ്രത്യേക സ്‌പെഷല്‍ പട്രോള്‍ വകുപ്പിലാണ് ഒട്ടകങ്ങളെ പട്രോളിങ്ങിന് ഉപയോഗിക്കുന്നത്. മുന്‍ തലമുറ പരമ്പരാഗതമായി യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത് ഒട്ടകങ്ങളെയായിരുന്നു, പാരമ്പര്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഒട്ടക യാത്രയെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
ഇമറാത്തി പാരമ്പര്യത്തെ ആഘോഷിച്ചുകൊണ്ടാണ് ഒട്ടക പട്രോളിംഗ് ആരംഭിച്ചതെന്ന് അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി വ്യക്തമാക്കി.കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും വേണ്ടിഏറ്റവും മികച്ച പ്രവര്‍ത്തന രീതികള്‍ പോലീസിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ അല്‍ റുമൈത്തി പറഞ്ഞു. സുരക്ഷിതത്വം നേടുന്നതില്‍ നാം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അബുദാബിയില്‍ സുരക്ഷയുടെ നിലവാരം ഉയര്‍ത്താന്‍ സാധ്യമായ എല്ലാ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിന്റെ പൈതൃകത്തില്‍ ഒട്ടകങ്ങള്‍പ്രധാന പങ്ക് വഹിച്ചു. മരുഭൂമിയിലെ ഗോത്രവര്‍ഗക്കാരായ ബദുക്കള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത് ഒട്ടകങ്ങളെയാണ്. മാംസം, പാല്, തോല്‍ മുതലായവയുടെ പ്രധാന സ്രോതസ്സാണ് ഒട്ടകം. മരുഭൂമിയിലെ കപ്പലുകള്‍ എന്നാണ് ഒട്ടകങ്ങളെ അറിയപ്പെടുന്നത്.