Connect with us

National

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; ഞാന്‍ സ്വതന്ത്രനായി: ശിവരാജ് സിംഗ് ചൗഹാന്‍

Published

|

Last Updated

ജയ്പൂര്‍: നിയസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തവാദിത്വം തനിക്ക് മാത്രമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍. മധ്യപ്രദേശില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും പറഞ്ഞ ചൗഹാന്‍ താന്‍ ഇതോടെ സ്വതന്ത്രനായിരിക്കുകയാണെന്നും പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചൗഹാന്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ കേന്ദ്ര ബിജെപി നേതാക്കള്‍ ചൗഹാനെതിരെ തിരിഞ്ഞിരുന്നു. മധ്യപ്രദേശില്‍ പരാജയപ്പെടുകയാണെങ്കില്‍ ഉത്തരവാദി ചൗഹാന്‍ മാത്രമായിരിക്കുമെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ഇതിന് പിറകെയാണ് തോല്‍വിയുടെ ഉത്തവാദിത്വമേറ്റടുത്തുകൊണ്ട് ചൗഹാന്‍ രംഗത്തുവന്നിരിക്കുന്നത്.

---- facebook comment plugin here -----

Latest