Connect with us

National

മധ്യപ്രദേശിലും രാജസ്ഥാനിലും ബിഎസ്പി പിന്തുണ കോണ്‍ഗ്രസിന്

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമാണ് ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണക്കുന്നതെന്നും മായാവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ മധ്യപ്രേദേശില്‍ കോണ്‍ഗ്രസിന് 114 സീറ്റാണുള്ളത്. ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കൂടി വേണം. ഇവിടെ ബിഎസ്പിക്ക് രണ്ട് സീററുകളുണ്ട്. ഈ സാഹചര്യത്തില്‍ ബിഎസ്പി പിന്തുണയോടെ മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ബിജെപി വിരുദ്ധ വികാരമാണ് കോണ്‍ഗ്രസിന് തുണയായതെന്നും തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും മികച്ച പ്രകടനംതന്നെ കാഴ്ചവെച്ചുവെന്നും മായാവതി പറഞ്ഞു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളില്‍ മടുത്ത ജനങ്ങള്‍ മറ്റ് പോംവഴിയില്ലാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു. ഛത്തീസ്ഗഡിലേയും രാജസ്ഥാനിലേയും മധ്യപ്രേദശിലേയും ജനങ്ങള്‍ മുഴുവന്‍ ബിജെപിക്ക് എതിരായിരുന്നു. ബിജെപിയെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം . ബിജെപി ഇനിയൊരിക്കലും തിരിച്ചുവരരുതെന്ന ഉദ്ദേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്. ഛത്തീസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് നല്ല പ്രകടനം കാഴ്ചവെക്കാനായെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തലാണ് ലക്ഷ്യമെന്ന് മായാവതി

Latest