Connect with us

National

പിടിതരാതെ മധ്യപ്രദേശ് ; കോണ്‍ഗ്രസിനെ തുണച്ച് ഛത്തീസ്ഗഢും രാജസ്ഥാനും

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ലീഡ്‌നില മാറിമറിയുന്നത് ആര് ഭരണത്തിലേറുമെന്നത് പ്രവചനാതീതമാക്കുമ്പോള്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണത്തിലേറുമെന്ന് ഉറപ്പായി. ബിജെപി ഇവിടെ 17 സീറ്റുകളില്‍ മാത്രമാണു ലീഡു ചെയ്യുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കൈവിട്ടു. 93 സീറ്റില്‍ ലീഡുചെയ്യുന്ന കോണ്‍ഗ്രസിന് ഇവിടെ മറ്റ് പാര്‍ട്ടികളുടെ പിന്തുയുണ്ടെങ്കില്‍ ഇവിടെ ഭരണം പിടിക്കാനാകും.

ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്താണ്. പുതിയ ലീഡ് നിലയനുസരിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 110 സീറ്റിലും ബിജെപി 108 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. രാജസ്താനില്‍ 95 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 78 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനില്‍ത്തി. അതേ സമയം മഹാകൂടമി സഖ്യത്തിന് ഇവിടെ 18 സീറ്റുകള്‍ നേടാനേ സാധിച്ചിട്ടുള്ളൂ. മിസോറമില്‍ കോണ്‍ഗ്രസിന്റെ പത്തു വര്‍ഷത്തെ ഭരണത്തിന് അറുതിവരുത്തി മിസോ നാഷനല്‍ ഫ്രണ്ട് മുന്നേറി. എംഎന്‍എഫ് – 27, കോണ്‍ഗ്രസ് – 6, എംപിസി – 6, ബിജെപി – 1 എന്നിങ്ങനെയാണ് ലീഡുനില. ഇവിടെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടു സീറ്റിലും പരാജയപ്പെടുകയും ചെയ്തുവെന്നതാണ് ശ്രദ്ധേയം.