പഞ്ചാംങ്കം: ബിജെപിക്ക് തിരിച്ചടി; കോൺഗ്രസിന് മുന്നേറ്റം

Posted on: December 11, 2018 8:13 am | Last updated: December 11, 2018 at 1:11 pm

ന്യൂഡല്‍ഹി:ബിജെപി അധികാരത്തിലിരുന്ന മധ്യപ്രധേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്നതാണ് സൂചനകള്‍.

ഒന്നര പതിറ്റാണ്ട് ബിജെപി അധികാരത്തിലിരുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശ്കതമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇവിടെ ബിജെപിക്ക് ഒറ്റകക്ഷി ആകാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കുന്ന സ്ഥിതിയുണ്ടാകും.

രാജസ്ഥാനില്‍ ബിജെപി കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ഭരണവിരുദ്ധ വികാരവും പാളയത്തില്‍ പടയുമാണ് ബിജെപിക്ക് ഇവിടെ തിരിച്ചടിയാത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. ഫലം ബി ജെ പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ്.