ഉര്‍ജിതിന്റെ രാജി: സര്‍ക്കാറിനെ അപലപിച്ച് രാഹുല്‍

Posted on: December 10, 2018 10:54 pm | Last updated: December 11, 2018 at 9:52 am

ന്യൂഡല്‍ഹി: രാജ്യത്ത് ബി ജെ പി, ആര്‍ എസ് എസ് അജന്‍ഡ നടപ്പിലാക്കുന്നതിന്റെ തുടര്‍ച്ചയാണ് ആര്‍ ബി ഐ ഗവര്‍ണറുടെ രാജിയെന്ന് കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രാഹുല്‍.

നേരത്തെ ഉര്‍ജിതിന്റെ രാജിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചിരുന്നു. ഒരു ജനാധിപത്യ സ്ഥാപനത്തോട് സര്‍ക്കാര്‍ അതിക്രമം കാണിച്ചിരിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു.