ഫോട്ടോ ഫിനിഷിലേക്ക്, അവസാന ദിനത്തിന് മൈലാഞ്ചി മൊഞ്ച്

Posted on: December 9, 2018 8:42 pm | Last updated: December 10, 2018 at 6:13 am
ഒപ്പന മത്സരം മൊബൈലില്‍ പകര്‍ത്തുന്ന കുട്ടി

ആലപ്പുഴ: അമ്പത്തിയൊമ്പതാമത്് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന നാളിന് കല്ല്യാണ രാവിന്റെ പ്രതീതി. വേദി ഒന്നിലെ നിറഞ്ഞ സദസ്സിന് മുന്‍പില്‍ ഹയര്‍സെക്കന്ററി വിഭാഗം ഒപ്പന മത്സരമാണ് അവസാനിച്ചത്. കലാമാമാങ്കത്തിന് തിരശീല വീഴാനിരിക്കെ ഒന്നാം സ്ഥാനത്തിനായി പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പാലക്കാടിന് 867 ഉം കോഴിക്കോടിന് 866 ഉം പോയന്റാണ് നിലവില്‍. 841 പോയന്റുകളുമായി കണ്ണൂരും തൃശൂരും മൂന്നാം സ്ഥാനത്തുണ്ട്. മലപ്പുറമാണ് തൊട്ടു പിന്നില്‍. ആഥിതേയരായ ആലപ്പുഴ ഏഴാമതുണ്ട്.