നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

Posted on: December 9, 2018 7:46 pm | Last updated: December 9, 2018 at 10:33 pm

കാസര്‍കോട്: പള്ളിക്കരയില്‍ കിണറിന്റെ ആള്‍മറക്ക് മുകളില്‍ കയറി നെല്ലിക്ക പറിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു. പള്ളിക്കര കൂട്ടകനി സ്‌കൂളിലെ അരുണ്‍ ജിത്ത്(12) ആണ് മരിച്ചത്.

പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്റെ മകനാണ്. കൂട്ടുകാര്‍ക്കൊപ്പം ആള്‍മറയില്‍നിന്ന് നെല്ലിക്ക പറിക്കുന്നതിനിടെയാണ് അപകടം. കൂട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസി കിണറ്റിലിറങ്ങി അരുണ്‍ ജിത്തിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.