Connect with us

National

സ്റ്റാലിനും കനിമൊഴിയും സോണിയയും രാഹുലുമായും കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും എംപി കനിമൊഴിയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് കരുണാനിധിയുടെ മക്കള്‍ ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. ഈ മാസം 16നാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് നടക്കുക.