ശബരിമലയില്‍ ബിജെപി സംസ്ഥാന നേതാവടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍; നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്

Posted on: December 8, 2018 2:59 pm | Last updated: December 8, 2018 at 8:58 pm
SHARE

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് . ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 14 വരെ നീട്ടണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നില്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പൊലിസ് അറസ്റ്റുചെയ്തു പെരിനാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുകയാണ്. ഇതേ ആവശ്യമുന്നയിച്ച് ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നടത്തുന്ന സമരവും തുടരുകയാണ്.ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരോധനാജ്ഞ കൊണ്ടു ഭക്തര്‍ക്കു ദോഷമൊന്നുമില്ലെന്ന ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം സര്‍ക്കാരിന് ആശ്വാസമേകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here