Connect with us

Gulf

തൊഴില്‍ മേഖലയില്‍ വനിതകളെ യോഗ്യമാക്കാന്‍ ദേശീയ അക്കാദമി സ്ഥാപിക്കുന്നു

Published

|

Last Updated

ദമ്മാം. രാജ്യത്തെ തൊഴില്‍ മേഖലയില്‍ വനിതകളെ കൂടുതല്‍ യോഗ്യമാക്കാന്‍ സര്‍ക്കാരിനു കീഴില്‍ പ്രതേക അക്കാദമി സ്ഥാപിക്കം.സൗദി മാനവ വിഭവ ശേഷി ഡവലപ്‌മെന്റെ ഫണ്ട് വിഭാഗം,സൗദി അരംകോയും ചേര്‍ന്ന് ഈ ലക്ഷ്യം മുന്‍ നിറുത്തി ധാരണ പത്രം ഒപ്പു വെച്ചു. രാജ്യത്ത സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ഉയര്‍ന്ന തസ്തികകളില്‍ സ്വദേശി വനിതകളെ നിയമിക്കുന്നതിനു യോഗ്യരാക്കുകയാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ തൊഴില്‍ വിപണിയെകുറിച്ച് പഠനം നടത്തി വനിതകളെ നിയമിക്കാന്‍ കഴിയുന്ന മേഖലകളിലെല്ലാ നിയമനം നല്‍കാന്‍ യോഗ്യമാക്കും. സെക്കന്ററി,ഡിഗ്രിതല യോഗ്യ ത നേടിയവര്‍ക്കും വിദ്യാഭ്യാസ കുറഞ്ഞവര്‍ക്കുമല്ലാ പ്രവേശനം നല്‍കും. വനിതകള്‍ ഇംഗളീഷ് ഭാഷ കൈ കാര്യം ചെയ്യുന്നതിനു പ്രതേക പരിശീലനം നല്‍കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നതിനു കൂടുതല്‍ വനിതകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. വിഷന്‍ 2030 തിന്റെ ഭാഗമായി വനിതകളെ രാജ്യത്തെ വളര്‍ച്ചയില്‍ പ്രതേകം പങ്കാളിളാക്കുന്നതിന്നാണ് സര്‍ക്കാര്‍ ലക്ഷ്യ മിടുന്നത്.