കശ്മീരില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 23 മരണം

Posted on: December 8, 2018 11:58 am | Last updated: December 8, 2018 at 7:52 pm
SHARE

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബസ് ചെങ്കുത്തായ മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. മന്‍ഡി ഏരിയയിലാണ് അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തില്‍ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. jk02 w04 രജിസ്‌ട്രേഷനിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. പൂഞ്ചില്‍നിന്നും ലോറാനിയിലേക്ക് പോവുകയായിരുന്നു ബസ്.

LEAVE A REPLY

Please enter your comment!
Please enter your name here