ശശികലയുടെ അറസ്റ്റ് വൈകിപ്പിച്ചു; എസ്പിക്കെതിരെ ഐജി റിപ്പോര്‍ട്ട് നല്‍കി

Posted on: December 7, 2018 12:57 pm | Last updated: December 7, 2018 at 12:57 pm

തിരുവനന്തപുരം: ശബരിമലയിലെത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയ എസ്പിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഐജിയുടെ റിപ്പോര്‍ട്ട്. മരക്കൂട്ടത്ത് സുരക്ഷാ ചുമതലുണ്ടായിരുന്ന എസ്പി സുദര്‍ശനെതിരെയാണ് ഐജി വിജയ് സാക്കരെ റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ ഡിജിപി എസ്പിയോട് വിശദീകരണം ആവശ്യപ്പെടും.

ശശികലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഐജിക്കും എസ്പിക്കുമിടയില്‍ അഭിപ്രായഭിന്നതയുള്ളതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ശശികലയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു എസ്പി സുദര്‍ശന്റെ നിലപാട്. അതേ സമയം പുലര്‍ച്ചയോടെ വനിതാ പോലീസ് എത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയത്.