ഒരു വാര്‍ത്താ സമ്മേളനമെങ്കിലും നടത്തൂ, ചോദ്യങ്ങള്‍ക്കുത്തരം നല്‍കുക രസകരമാണ്; മോദിയെ പരിഹസിച്ച് രാഹുലിന്റെ ട്വീറ്റ്

Posted on: December 6, 2018 1:13 pm | Last updated: December 6, 2018 at 3:08 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ പരിഹസിച്ച് കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എപ്പോഴെങ്കിലും ഒരു വാര്‍ത്താ സമ്മേളനം നടത്തുന്നത് നല്ലതാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് രസകരമായ കാര്യമാണെന്നും ആയിരുന്നു രാഹുലിന്റെ പരിഹാസം.

പ്രധാന മന്ത്രിയുടെ പണിയെടുക്കാതെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി മോദി ഓടി നടക്കുന്നതിനെയും രാഹുല്‍ കണക്കിനു കളിയാക്കി.  പ്രചാരണം കഴിഞ്ഞല്ലോ, ഇനിയെങ്കിലും പ്രധാന മന്ത്രിയെന്ന നിങ്ങളുടെ പാര്‍ട്ട് ടൈം ജോലിക്കു വേണ്ടി അല്‍പ സമയം മാറ്റിവെക്കൂ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അധികാരത്തില്‍ കയറി 1,654 ദിവസമായിട്ടും വാര്‍ത്താ സമ്മേളനങ്ങളൊന്നും നടത്താത്തതെന്താണ്.

ഹൈദരാബാദില്‍ താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രങ്ങളും കോണ്‍. അധ്യക്ഷന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.