മിഷേലിനു വേണ്ടി ഹാജരായി; യൂത്ത് കോണ്‍. നേതാവ് സംഘടനയില്‍ നിന്ന് പുറത്ത്

Posted on: December 5, 2018 10:38 pm | Last updated: December 5, 2018 at 10:38 pm

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിനു വേണ്ടി ഹാജരായ യൂത്ത് കോണ്‍ഗ്രസ് (ഐ വൈ സി) നേതാവിനെ സംഘടനയില്‍ നിന്നു പുറത്താക്കി. ഐ വൈ സി നിയമ വിഭാഗത്തിന്റെ ദേശീയ ചുമതലയുണ്ടായിരുന്ന അല്‍ജോ കെ ജോസഫിനെയാണ് പുറത്താക്കിയത്.

സംഘടനയോട് ആലോചിക്കാതെ വ്യക്തിപരമായ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ജോസഫ് മിഷേലിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്ന് ഐ വൈ സി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം നടപടികളെ സംഘടന വെച്ചുപൊറുപ്പിക്കില്ലെന്നും ഉടന്‍ പ്രാബല്യത്തോടെ ജോസഫിനെ പുറത്താക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞു.