Connect with us

National

എസ് രമേശന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ആശയങ്ങളെയും ആസ്പദമാക്കി എഴുതിയ ഗുരുപൗര്‍ണമി എന്ന കവിത സമാഹാരമാണ് അദ്ദേഹത്തിനു അവാര്‍ഡ് നേടിക്കൊടുത്തത്.

സി രാധാകൃഷ്ണന്‍, എം മുകുന്ദന്‍, ഡോ. എം എം ബഷീര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഇംഗ്ലീഷ് വിഭാഗത്തില്‍ മലയാളി എഴുത്തുകാരന്‍ അനീസ് സലീമിനാണ് അവാര്‍ഡ്. ദ ബ്ലൈന്‍ഡ് ലേഡീസ് ഡിസെന്റന്‍സ് എന്ന നോവലാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.