അഗസ്റ്റ്യാ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: ഇടനിലക്കാരൻ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു

Posted on: December 4, 2018 9:18 pm | Last updated: December 5, 2018 at 10:47 am

ദുബൈ: അഗസ്റ്റ്യാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ദുബൈയിൽ അറസ്റ്റിലായ ഇയാളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അപേക്ഷ പരിഗണിച്ചാണ് യുഎഇ വിട്ടുനൽകിയത്. മിഷേലിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മിഷേല്‍ 225 കോടി രൂപ ക്കൈാലി വാങ്ങിയെന്നാണ് കേസ്. 2016ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് ദുബൈയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്റര്‍പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.