മലപ്പുറം എടരിക്കോട്ട് ടെക്സ്റ്റയില്‍സില്‍ തീപിടുത്തം

Posted on: December 4, 2018 5:44 pm | Last updated: December 4, 2018 at 5:44 pm

കോട്ടക്കല്‍: മലപ്പുറം എടരിക്കോട് തുണിക്കടക്ക് തീപിടിച്ചു. തിരൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹംസാസ് ടെക്സ്റ്റയില്‍സിന്റെ മൂന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്. തുണികള്‍ ശേഖരിക്കുന്ന ഗോഡൗണിലേക്കും തീ വ്യാപിച്ചു.

ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ മറ്റ് കടകളിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.