ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കക്കു കഴിയില്ല: ഹസ്സന്‍ റൂഹാനി

Posted on: December 4, 2018 5:09 pm | Last updated: December 5, 2018 at 10:47 am

ടെഹ്‌റാന്‍: ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കക്കു കഴിയില്ലെന്ന് പ്രസി. ഹസ്സന്‍ റൂഹാനി. അതിനു ശ്രമിച്ചാല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ഒരു എണ്ണക്കപ്പലും മുന്നോട്ടു നീങ്ങില്ലെന്നും റൂഹാനി വ്യക്തമാക്കി.

ഞങ്ങള്‍ ഞങ്ങളുടെ എണ്ണയാണു വില്‍ക്കുന്നത്. അതു തുടരുക തന്നെ ചെയ്യും. ഇറാനു മേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റൂഹാനിയുടെ താക്കീത്. ഉത്തര ഇറാന്‍ സന്ദര്‍ശിക്കുന്നതിനിടെ ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയിലാണ് റൂഹാനി നിലപാട് വ്യക്തമാക്കിയത്.