ആയിരമാണ്ട് ശ്രമിച്ചാലും കേരളം പിടിക്കാന്‍ മോദിക്കും അമിത് ഷാക്കുമാകില്ലെന്ന് അഗ്നിവേശ്

Posted on: December 4, 2018 3:21 pm | Last updated: December 4, 2018 at 3:21 pm

തൃശൂര്‍: ഇന്ത്യന്‍ ഭരണഘടനയാണ് ധര്‍മശാസ്ത്രമെന്ന് ഉത്തമ ബോധ്യമുള്ളവര്‍ താമസിക്കുന്ന കേരളം പിടിച്ചടക്കാന്‍ നരേന്ദ്ര മോദിയും അമിതാഷായും മോഹന്‍ ഭാഗവതും ആയിരമാണ്ട് ശ്രമിച്ചാലും സാധിക്കില്ലെന്ന് സ്വാമി അഗ്നിവേശ്. സ്ത്രീക്ക് തുല്യതയില്ലാത്ത ഒരു നാാട്ടിലും സമാധാനം പുലരില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സംരക്ഷണത്തിനായി തൃശൂരില്‍ സംഘടിപ്പിച്ച ജനാഭിമാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഗ്്‌നിവേശ്.

ലിംഗ സമത്വം എന്നത് വിട്ട് വീഴ്ചയില്ലാത്ത ഒന്നാണ്. മതത്തിന്റേയും ജാതിയുടേയും സമ്പത്തിന്റേയും പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യമെന്നത് സംശയിക്കാനും സംവദിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി കാണിച്ച ആര്‍ജവം അഭിനന്ദനീയമാണെന്നും അഗ്നിവേശ് പറഞ്ഞു.