സംസ്ഥാനത്ത് കോംഗോ പനി; ഒരാള്‍ ചികിത്സയില്‍

Posted on: December 3, 2018 3:35 pm | Last updated: December 3, 2018 at 7:42 pm

തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍. കഴിഞ്ഞ 27ാം തീയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളളത്. ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

2011ല്‍ പത്തനംതിട്ട സ്വദേശിക്ക് കോംഗോ പനി സ്ഥിരീകരിച്ചിരുന്നു. വിദേശത്തായിരിക്കെ രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി.