യു എസ് നാവിക അഡ്മിറല്‍ സ്‌കോട്ട് സ്‌റ്റേണി മരിച്ച നിലയില്‍

Posted on: December 3, 2018 1:14 pm | Last updated: December 3, 2018 at 1:14 pm

വാഷിംഗ്ടണ്‍: മധ്യ പൗരസ്ത്യ മേഖലയില്‍ യു എസ് നാവിക അഡ്മിറലായി സേവനമനുഷ്ഠിച്ചിരുന്ന സ്‌കോട്ട് സ്‌റ്റേണിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈനിലെ വസതിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു. നാവിക സേന വാര്‍ത്താ കുറിപ്പിലൂടെയാണ് മരണ വിവരം വെളിപ്പെടുത്തിയത്.

അറേബ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, ഗള്‍ഫ് ഓഫ് ഏദന്‍, റെഡ് സീ, അറേബ്യന്‍ സീ എന്നീ മേഖലകളില്‍ നേവല്‍ ഫോഴ്‌സസ് കമാന്‍ഡന്റായിരുന്നു.