Connect with us

National

ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ്: ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. കശ്മീര്‍ ഡിവിഷിനിലെ 410ഉും ജമ്മു ഡിവിഷിനിലെ 2764ഉും ഉള്‍പ്പെടെ 3174 പോളിങ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

രാവിലെ എട്ടിന് തുടങ്ങിയ വോട്ടെടുപ്പ് ഉച്ചക്ക് രണ്ട് മണിയോടെ അവസാനിക്കും. അതേസമയം 771 പോളിങ് സ്‌റ്റേഷനുകളില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 29ന് നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ 71.1 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു