സെല്‍ഫ്‌ഗോള്‍ നല്‍കി വില്ലനായി, വിജയഗോള്‍ നേടി ഹീറോയായി; രാഹുല്‍ ബെക്കെയുടെ മികവില്‍ ബെംഗളൂരുവിന് ജയം

Posted on: November 30, 2018 9:44 pm | Last updated: December 1, 2018 at 10:24 am

ബെംഗളൂരു: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ ആറാം ജയവുമായി ബെംഗളൂരു എഫ് സി കുതിക്കുന്നു. ഇത്തവണ പൂനെ സിറ്റിയെയാണ് ബെംഗളൂരു കീഴടക്കിയത്. 88ാം മിനുട്ടില്‍ രാഹുല്‍ ബേക്കെയാണ് വിജയ ഗോള്‍ നേടിയത്.

11ാം മിനുട്ടില്‍ ഉദാന്ത സിംഗിലൂടെ ബെംഗളൂരുവാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍, 15ാം മിനുട്ടില്‍ രാഹുല്‍ ബെക്കെ വഴങ്ങിയ സെല്‍ഫ് ഗോളില്‍ പൂനെ സമനില പിടിച്ചു. സെല്‍ഫ് ഗോള്‍ നല്‍കി വില്ലനായ രാഹുല്‍ കളിയുടെ അവസാന നിമിഷം ഗോളുമായി ഹീറോയായി മാറിയതോടെ നീലപ്പട വിജയത്തിലേക്ക് ഓടിക്കയറി.

എട്ട് മത്സരങ്ങളില്‍ ഏഴും ജയിച്ച ബെംഗളൂരു 22 പോയിന്റുമായി ലീഗില്‍ ബഹദൂരം മുന്നിലാണ്. 17 പോയിന്റുള്ള എഫ് സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.