ശബരിമല സമരത്തില്‍നിന്നും പിന്‍മാറിയിട്ടില്ല; മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍

Posted on: November 30, 2018 11:11 am | Last updated: November 30, 2018 at 12:38 pm

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബിജെപി പിന്‍മാറുകയല്ല സമരം കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. ബിജെപി സമരത്തില്‍നിന്നും പിന്‍മാറിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ താന്‍ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു. കര്‍മ സമതിയുടെ സമരത്തിന് ഇപ്പോഴും ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ട്. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുവാനാണ് പാര്‍ട്ടി തീരുമാനമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.