Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളം: ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് തുടങ്ങും

Published

|

Last Updated

കണ്ണൂര്‍: ജനുവരിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും ദിനേന 12 സര്‍വീസുകളുണ്ടാകുമെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ്. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്താനാകും. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതു മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമെ ഗോ എയറും സര്‍വീസ് നടത്തും. ജനുവരി മുതല്‍ സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ തുളസീദാസ് പറഞ്ഞു.

ഗോ എയര്‍ ഗള്‍ഫ് സര്‍വീസിന് പുറമെ ബെംഗളുരു, ചെന്നൈ , ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഉഡാന്‍ സര്‍വീസ് നടത്തും. ഇന്‍ഡിഗോ ബെംഗളുരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഉഡാന്‍ സര്‍വീസ് നടത്തുക. ഡിസംബര്‍ ഒമ്പതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സര്‍വീസോടെയാണ് വിമാനത്താവളം കമ്മിഷന്‍ ചെയ്യുക.

Latest